തിരുവനന്തപുരം: കോവിഡ് അസാധാരണ പ്രശ്നങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും കോവിഡ് ജാഗ്രത കുറവ് കാണുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ജാഗ്രത കാണിക്കുകയും വേണം. മുന്നറിയിപ്പ് നൽകുന്നത് കൂടുതൽ അപകടം സൃഷ്ടിക്കാതിരിക്കുന്നതിനും രോഗവ്യാപനം കുറക്കുന്നതിനുമാണ്.
മാസ്ക് ധരിക്കാത്തത്തിന് 5901 കേസുകൾ റിപ്പോർട്ട് ചെയ്തു. ക്വാറൻറീൻ ലംഘിച്ച ഒമ്പതുേപർക്കെതിരെ കേസെടുക്കുകയും ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ആശങ്ക തുടരുന്ന സ്ഥിതിയാണ് നിലവിൽ സംസ്ഥാനത്ത്. രോഗവ്യാപനം അനിയന്ത്രിതമായെന്നും മുൻകരുതലുകൾ പാലിക്കുന്നതിൽ വലിയ കാര്യമില്ലെന്നും വലിയ തോതിലുള്ള പ്രചരണം നടക്കുന്നു. ഇത് അങ്ങേയറ്റം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം മുമ്പത്തെക്കാൾ വർധിച്ചു. എന്നാൽ ഒരു സമൂഹം എന്ന നിലയിൽ നല്ല രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. അല്ലെങ്കിൽ കോവിഡ് നിരക്കിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ മുകളിൽ പോകും. അതിനുള്ള സാഹചര്യം നിലനിൽക്കുന്നു. അതിൽനിന്ന് വേറിട്ട് നിൽക്കാൻ സാധിച്ചത് നമ്മുടെ ജാഗ്രതയുടെ ഫലമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിെൻറ പ്രധാനകാരണം സമ്പർക്കമാണ്. ഇത് ഓഴിവാക്കാനാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പറയുന്നത്. ഇപ്പോഴും കോവിഡ് അനിയന്ത്രിതമായ അവസ്ഥയിൽ അല്ല. മുമ്പ് സ്വീകരിച്ചതുപോലെ തന്നെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.