സംസ്ഥാനത്ത് മൂന്നാം ദിനവും ആയിരം കടന്ന് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും 1000 കടന്ന് കോവിഡ് രോഗികൾ. വ്യാഴാഴ്ച 1278 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1370 പേര്‍ക്കും മേയ് 31ന് 1161 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച ഒന്നും ബുധനാഴ്ച നാലും മേയ് 31ന് രണ്ടും മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 407 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം -168, കൊല്ലം -53, പത്തനംതിട്ട -67, ഇടുക്കി -58, കോട്ടയം -152, ആലപ്പുഴ -40, തൃശൂര്‍ -134, പാലക്കാട് -19, മലപ്പുറം -29, കോഴിക്കോട് -124, വയനാട് -അഞ്ച്, കണ്ണൂര്‍ -17, കാസർകോട് -അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.

മഴക്കാലമെത്തിയതോടെ പനി ബാധിതരുടെ എണ്ണവും ഉയര്‍ന്നു. വ്യാഴാഴ്ച പനിബാധിച്ച് 8178 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം പനി ബാധിതരുടെ എണ്ണം 6842 ആയിരുന്നു. 13 പേര്‍ക്ക് ഡെങ്കിപ്പനിയും ഒമ്പതുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Covid crossed 1,000 mark on the third day in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.