കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കോവിഡ് ബാധിച്ച്​ സംസ്​ഥാനത്ത്​ ഒരു മരണം കൂടി. മലപ്പുറം ചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്​ദുറഹ്​മാനാണ്​ (63) കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അബ്​ദുറഹ്​മാനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ ഓക്‌സിജൻെറ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആഗസ്​റ്റ്​ ആറിന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.


പനിയും ചുമയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുമുണ്ടായിരുന്ന രോഗിയെ അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റിയിരുന്നു. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ കോവിഡ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.