കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനിൽ മരിച്ചു

കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനിൽ മരിച്ചു. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജിയോ മോൻ ജോസഫ് (46) ആണ് ലണ്ടനിലെ കേംബ്രിഡ്ജ് പാപ്വാർത്ത് ആശുപത്രിയിൽ മരിച്ചത്.

ലണ്ടനിൽ റോം ഫോർഡിൽ ബിസിനസ് നടത്തിവന്നിരുന്ന ജിയോ മോൻ കോവിഡ് ബാധിച്ച, 4 മാസമായി ചികിത്സയിലായിരുന്നു. ശനിയാഴ്​ച രാത്രി 8.30ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സ്മിത. മൂന്ന്​ മക്കളുണ്ട്. സംസ്കാരം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.