തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്കൂൾ-കോളജ് അധ്യാപകരെയും നിയോഗിക്കുന്നു. വിശദാംശങ്ങൾ നൽകാൻ പൊതു-ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയതായാണ് വിവരം. നിലവിൽ പല ജില്ലകളിലും സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്്
കലക്ടർമാർക്കായിരിക്കും ചുമതല. വാർഡ് തല സമിതികൾ മുതൽ വിവിധ തലങ്ങളിൽ അധ്യാപകരെ നിയോഗിക്കും. കോവിഡ് രോഗം രൂക്ഷമായതോടെ 50 ശതമാനം ജീവനക്കാരാണ് ഒാഫിസുകളിൽ എത്തുന്നത്. ബാക്കി ജീവനക്കാരെ കൂടി കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതും ആലോചിക്കുന്നു. കഴിഞ്ഞദിവസം ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ് കൂടുതൽ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.