തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആർ.സി.സിയിൽ രോഗികൾക്ക് നിയന്ത്രണങ്ങൾ കർശമനാക്കിയതായി ഡയറക്ടർ രേഖ.എ നായർ അറിയിച്ചു.
- ആർ.സി.സിയിൽ തുടർ പരിശോധന മാത്രമുള്ള കാൻസർ രോഗികൾ സമീപത്തെ ജില്ലാ,താലൂക്ക് ആശുപത്രിളെയോ, ക്യാൻസർ ചികിത്സാ സൗകര്യമുള്ള മറ്റ് സർക്കാർ ആശുപത്രികളെയോ സമീപിക്കണം. ദ്വീർഘ ദൂരം യാത്ര ചെയ്ത് ആർ.സി.സിയിെലത്തുന്നത് ഒഴിവാക്കണം.
- ആർ.സി.സി യിലെ ഡോക്ടറുമായി നേരിട്ടു സംസാരിക്കാൻ വെർച്വൽ ഒ.പി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ രോഗിയുടെ മൊബൈലിൽ ലഭിക്കും
- അപ്പോയമെന്‍റ് ലഭിച്ചിരിക്കുന്ന സമയത്തിനു രണ്ട് മണിക്കൂർ മുൻപു മാത്രമമെ രോഗിയെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിക്കുകയുള്ളു
- ഒരു രോഗിയോടൊപ്പം ഒരു വ്യക്തിയെ മാത്രമെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുള്ളു
- ആർ.സി.സിയിൽ രോഗിക്കൊപ്പം എത്തുന്നയാളും നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം
- സന്ദർശകർക്ക് പൂർണമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
- പെൻഷൻ,ട്രീറ്റ്മെന്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും വാങ്ങണം
- കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കർശനമാക്കി ആർ.സി.സി
അപ്പോയ്ന്റ്മെന്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും ആർ.സി.സി പുറത്തുവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.