ഗാന്ധിനഗർ (കോട്ടയം): കോവിഡ് ചികിത്സ സൗജന്യമെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെ, മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിക്ക് 1,09,766 രൂപയുടെ മരുന്നുകൾ വാങ്ങിയതായി രേഖ. കഴിഞ്ഞദിവസമാണ് കോവിഡ് ബാധിച്ച് തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് പി.ടി. ജോഷി മരിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതുമുതൽ മുഴുവൻ മരുന്നുകളും പുറത്തുനിന്ന് വാങ്ങുകയായിരുന്നുവെന്നും വിവിധ പരിശോധനകൾ സ്വകാര്യ സ്ഥാപനങ്ങളിലാണ് നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് മേയ് 25നാണ് ജോഷിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 27ന് വെൻറിലേറ്ററിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം മരിച്ചു. ഇൗ ദിവസം വരെ 1,09,766 രൂപയുടെ മരുന്ന് വാങ്ങി. ബില്ലുകളും ബന്ധുക്കൾ പുറത്തുവിട്ടു. 48,026 രൂപയുടെ മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപത്തെ മരുന്ന് ഷോപ്പുകളിൽ നിന്നാണ് വാങ്ങിയത്.
ടോസിലിസുമാബ്, ഇമ്യൂണോഗ്ലോബമിൻ മരുന്നുകൾ രണ്ടുതവണകളായി (30,870 വീതം) എറണാകുളത്തുനിന്ന് വാങ്ങി. കഴിഞ്ഞദിവസം ചികിത്സപിഴവുണ്ടെന്നും മരുന്നുകൾക്ക് വൻതുക നൽകേണ്ടിവെന്നന്നും കാട്ടി ജോഷിയുെട ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ടോസിലിസുമാബ്, ഇമ്യൂണോഗ്ലോബമിൻ മരുന്നുകൾ രണ്ടുതവണ വാങ്ങിയതൊഴിച്ചാൽ അവശേഷിക്കുന്ന 48,026 രൂപ എന്തിനാണെന്നും ഇവർ ചോദിക്കുന്നു. എന്നാൽ, കടുത്ത ന്യൂമോണിയ ബാധിച്ചതിനാൽ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലാത്തതിനാലാണ് പുറത്തുനിന്ന് വാങ്ങിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.