തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. പെറ്റിക്കേസുകളാകും പിൻവലിക്കുക. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈമാസം 29ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുടെ ഉന്നതതലയോഗം വിളിച്ചു. നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും പൊതുചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമസംഭവങ്ങള്‍ നടന്നതുമടക്കം ഗൗരവമേറിയ കേസുകള്‍ പിൻവലിക്കില്ല.
രണ്ടുവർഷത്തിനിടെ ഏഴുലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്. കേരള സർക്കാർ പാസാക്കിയ പകർച്ചാവ്യാധി നിയന്ത്രണനിയമം അനുസരിച്ചാണ് കേസുകളെടുത്തത്. മാസ്ക് ധരിക്കാത്തത്തിന് 500 രൂപ മുതൽ നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനയാത്രികരിൽ നിന്നും 2000 രൂപവരെ ഈടാക്കി. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായ ജനകൂട്ടത്തിന് 5000 രൂപയാണ് ഈടാക്കിയത്. ഇത്തരത്തിൽ 48 കോടിലധികം രൂപയാണ് പിഴയായി ഖജനാവിലേക്കെത്തിയത്. പിഴ ചുമത്തിയവരിൽ പലരും ഇനിയും അടച്ചില്ല.
പിഴടയക്കാത്തവരുടെയും ഗൗരവമായ കുറ്റകൃത്യം ചെയ്തവർക്കുമെതിരായ തുടർനടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടു. പല കേസിലും കുറ്റപത്രം സമർപ്പിച്ചു. കോടതികളിൽ കേസുകള്‍ പെരുകിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുകള്‍ പരിശോധിച്ച് തീരുമാനിക്കാൻ കേന്ദ്രവും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.