മലപ്പുറം: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെയും 201 വിദ്യാർഥികൾക്കും 72 അധ്യാപക-അനധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 148 വിദ്യാർഥികൾക്കും 39 അധ്യാപക-അനധ്യാപകർക്കും വന്നേരി സ്കൂളിലെ 33 അധ്യാപകർക്കും 53 വിദ്യാർഥികൾക്കുമാണ് കോവിഡ് പോസിറ്റിവായത്.
മാറഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം ഒരു വിദ്യാർഥിക്ക് പോസിറ്റിവായതിനെ തുടർന്ന് സ്കൂളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കൂട്ടപോസിറ്റിവ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് ഫലം പുറത്തുവന്നത്.
വന്നേരി സ്കൂളിലെ ഒരു അധ്യാപികക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്കൂളിൽ 590 വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് പഠിക്കുന്നുണ്ട്. 348 വിദ്യാർഥികൾ ഹയർ സെക്കൻഡറി വിഭാഗത്തിലും പഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പരിശോധന നടത്തിയിട്ടില്ല.
വന്നേരി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പോസിറ്റിവ് സ്ഥിരീകരിച്ചു. ഇത്രയധികം പേർക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത് മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.