കേരളത്തിൽ കോവിഡ് തീവ്രവ്യാപനം, ഇടപെടണം- പ്രധാനമന്ത്രിക്ക് കെ. സുരേന്ദ്രന്‍റെ കത്ത്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് തീവ്രവ്യാപനമാണെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

വിദഗ്ധ മെഡിക്കൽ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യം. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 26% ത്തോളം കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ നിരക്ക് 2 ശതമാനമെങ്കിൽ കേരളത്തിൽ 10 ശതമാനത്തിന് മുകളിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്താണ് കൂടുതലെന്ന് കെ.സുരേന്ദ്രൻ കത്തിൽ പറയുന്നു.

രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകളുള്ള 20 ജില്ലകളിൽ 12 എണ്ണവും കേരളത്തിലാണ് എന്നും സുരേന്ദ്രൻ കത്തിൽ പറയുന്നുണ്ട്. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.