തിരുവനന്തപുരം: ഒാണത്തിനുശേഷം കോവിഡ് വ്യാപനം ഉയർന്നെങ്കിലും തൽക്കാലം കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടെന്ന് ധാരണ. പരിശോധന വ്യാപകമാക്കാനും മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
വാക്സിനേഷൻ കുറവുള്ള പത്ത് ജില്ലകളിൽ കോവിഡ് പരിശോധന വ്യാപകമാക്കും. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ആദ്യ ഡോസ് വാക്സിനേഷൻ 70 ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകളിൽ അടുത്ത രണ്ടാഴ്ചകൊണ്ട് വാക്സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഞായറാഴ്ച ലോക്ഡൗൺ തുടരാൻ നേരത്തേ തീരുമാനിച്ചിരുന്നു. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ലിയു.െഎ.പി.ആർ) രീതി തുടരും. എട്ട് ശതമാനത്തിൽ കൂടിയ വാർഡുകളിൽ ട്രിപ്ൾ ലോക്ഡൗണും അതിന് താഴെയുള്ള രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെൻറ് രീതിയുമാണ് തുടരുന്നത്. കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ തുറക്കാമെന്നതിലും മാറ്റം വരുത്തിയിട്ടില്ല.
ന്യൂഡൽഹി: കോവിഡ് വാക്സിൻ ബുക്കിങ് വാട്സ് ആപ് വഴി നടത്താമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. MyGovIndia Corona Helpdesk എന്ന കൊറോണ ഹെൽപ് െഡസ്ക് ഫോൺ നമ്പർ വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ബുക്കിങ് നടത്തേണ്ടത് ഇങ്ങനെ:
● 91 90131 51515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക.
● വാട്സ് ആപ് വഴി ഈ നമ്പറിലേക്ക് 'Book Slot' എന്ന് സന്ദേശം അയക്കുക.
● എസ്.എം.എസ് ആയി ലഭിച്ച ആറ് അക്ക ഒ.ടി.പി നൽകുക.
● വാക്സിൻ സ്വീകരിക്കാവുന്ന തീയതി, സ്ഥലം, പിൻകോഡ്, ഏത് വാക്സിൻ എന്നിവ തിരഞ്ഞെടുക്കുക.
● കൺഫർമേഷൻ സന്ദേശം ലഭിച്ചാൽ വാക്സിൻ സ്ലോട്ട് ബുക്കിങ് പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.