കോവിഡ്​ പകർച്ച: ജില്ലകളിൽ തീരദേശ ആരോഗ്യ സമിതി​, ത​ദ്ദേശതലത്തിൽ ആരോഗ്യ ദൗത്യസേന

തി​രു​വ​ന​ന്ത​​പു​രം: കോ​വി​ഡ്​ പ​ക​ർ​ച്ച​ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ തീ​ര​മേ​ഖ​ല​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ആ​രോ​ഗ്യ കർമ പദ്ധതി.

തീ​ര​മേ​ഖ​ല​യിൽ സ​മൂ​ഹ​വ്യാ​പ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 222 തീ​ര​ഗ്രാ​മ​ങ്ങ​ളിൽ​ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. 

ജി​ല്ല ത​ല​ത്തി​ൽ തീരദേശ ആരോഗ്യ സമിതിയും​ (ഡി.​സി.​എ​ച്ച്.​ബി) ത​​ദ്ദേ​ശ ത​ല​ത്തി​ൽ തീരദേശ ആരോഗ്യ ദൗത്യസേനയും  (സി.​എ​ച്ച്.​ടി.​എ​ഫ്) സ​ജ്ജ​മാ​ക്കും. ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തും​ ജീ​വ​ന​ക്കാ​രെ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തും ഡി.​സി.​എ​ച്ച്.​ബി​യാ​ണ്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും വ​ള​ൻ​റി​യ​ർ​മാ​രു​മൊ​ക്കെ​യാ​യി സി.​എ​ച്ച്. ടി.​എ​ഫ്​ പ്ര​വ​ർ​ത്തി​ക്കു​ക. ഒ​േ​രാ തീ​ര​മേ​ഖ​ല​യി​ലെ​യും നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​ന​വും ഫ​സ്​​റ്റ്​​ലൈ​ൻ കേ​​ന്ദ്ര​ങ്ങ​ളും കർമ പദ്ധതിയും ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡി​ന്​ പു​റ​മേ മ​റ്റു​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലും ഇൗ ​തീ​ര​ദേ​ശ ആ​രോ​ഗ്യ​ശൃം​ഖ​ല പ്ര​വ​ർ​ത്തി​ക്കും. എ​ൻ.​ജി.​ഒ​ക​ൾ, സ​മു​ദാ​യ നേ​താ​ക്ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​ ജ​ന​കീ​യ സം​വി​ധാ​ന​മാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​പു​ല ചു​മ​ത​ല​ക​ളാ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തി​നെ​ങ്കി​ലും മ​തി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം വെ​ല്ലു​വി​ളി​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.