കോഴിക്കോട്: കോവിഡ് മൂലം വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവണം.
ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് നടത്തിയ ജല്പനങ്ങൾ ഇടതുസര്‍ക്കാറിെൻറ ഭരണമികവ് കണ്ട് സമനില തെറ്റിയതുകൊണ്ടാണെന്നും സമിതി ആരോപിച്ചു.
സംസ്ഥാന പ്രസിഡൻറ് പ്രഫ.എ.പി. അബ്ദുല്‍ വഹാബിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം അഖിലേന്ത്യ ജന.സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും സെക്രട്ടറി എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.