തൃശൂർ: പി.എസ്.സിയുടെ അസി. സർജൻ പരീക്ഷ എഴുതിയവരിൽ േകാവിഡ് ബാധിതനും നിരീക്ഷണത്തിലുള്ളവരും. തൃശൂർ ഗവ. മോഡൽ ബോയ്സ് സ്കൂളിലാണ് കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിയത്.
ക്ലസ്റ്ററായി മാറിയ ആശുപത്രിയിലെ ഡോക്ടറാണ് ഇവർ. മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽനിന്ന് ആംബുലൻസിൽ എത്തിയ ഇവർ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. ഡി.എം.ഒയുടെ നിർദേശപ്രകാരം ഇവരെ സഹായിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച നഴ്സും ഒരു ഡോക്ടറും കൂടെയുണ്ടായിരുന്നു.
തൃശൂർ ജില്ലയിൽ നാലിടങ്ങളിലായി 11,000 പേരാണ് ശനിയാഴ്ച പരീക്ഷ എഴുതിയത്. ഗവ. മോഡൽ ബോയ്സ് സ്കൂളിന് പുറമെ മോഡൽ ഗേൾസ് സ്കൂൾ, മാർത്തോമ സ്കൂൾ, എം.ടി.െഎ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.