കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചത്, പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാൾ ഛർദിച്ചതിനെ തുടർന്ന്. പരിശോധനയിൽ ഇയാൾക്കും വനിതാ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതര സംസ്ഥാനത്തുനിന്നെത്തിയ വ്യക്തി കോവിഡ് പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിയത്. ഇയാളുടെ സ്രവം എടുക്കുന്നതിനിടെ ഛർദിച്ചതോടെ ഡോക്ടറെ നീരീക്ഷണത്തിലാക്കി സ്രവം പരിശോധനക്കയച്ചു. ഞായറാഴ്ച രാവിലെ തന്നെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച് റിപ്പോർട്ട് വന്നെങ്കിലും ജനറൽ ആശുപത്രി അധികൃതരും ജില്ല മെഡിക്കൽ ഓഫിസും സംഭവം ഒതുക്കിവെക്കുകയായിരുന്നെന്നാണ് ആരോപണം.
ഡോക്ടറുടെ സ്രവം വീണ്ടും പരിശോധനക്കയച്ചപ്പോൾ പോസിറ്റിവായതോടെയാണ് അധികൃതർ സംഭവം പുറത്തുവിട്ടത്. ജനറൽ ആശുപത്രിയിൽ രണ്ടുമാസമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകൻ, ലാബ് ടെക്നീഷ്യന്മാർ, നഴ്സ്, ശുചീകരണ തൊഴിലാളി എന്നിവരും സമ്പർക്കവിലക്കിലായി.
ഡോക്ടർ ഉൾപ്പെടെ ജില്ലയില്‍ ബുധനാഴ്ച മൂന്നുപേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. മേയ് 26ന് ബഹ്റൈനില്‍നിന്ന് വന്ന 30 വയസ്സുള്ള കാഞ്ഞങ്ങാട് സ്വദേശി, 21ന് മഹാരാഷ്ട്രയില്‍നിന്ന് കാറിലെത്തിയ 27 വയസ്സുള്ള ചെറുവത്തൂര്‍ സ്വദേശിയുമാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.