മലപ്പുറം: ജില്ല പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിറകെ കലക്ടർ കെ. ഗോപാലകൃഷ്ണൻ, സബ് കലക്ടർ അസി. കലക്ടർ, എ.എസ്.പി, ഗൺമാന്മാർ എന്നിവർ അടക്കം 22 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന് പിറകെ കലക്ടർ ക്വാറൻറീനിൽ പോയിരുന്നു.
മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വിമാന ദുരന്തമുണ്ടായപ്പോൾ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവർത്തകരുമായും മറ്റും ഇടപഴകുകയും ചെയ്തതിരുന്നു. കലക്ടർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതിനാൽ സിവിൽ സ്റ്റേഷെൻറ പ്രവർത്തനം താളം തെറ്റുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ചയാണ് ജില്ലാ പൊലീസ് ചീഫ് യു. അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.