തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ദിവസം രണ്ട് ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ് നിർദേശം. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശമുണ്ടായത്.
പരിശോധന വർധിപ്പിക്കുന്നതിനൊപ്പം വാക്സിനേഷനും കൂട്ടും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടികൾ സ്വീകരിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി. ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. വരുന്ന ആഴ്ചകളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം 13,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15.63 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 85,650 ടെസ്റ്റുകൾ മാത്രമാണ് കഴിഞ്ഞ ദിവസം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.