തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമായി എട്ട് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
1. കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണം
2. ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനായി ലബോറട്ടറികളുടെ എണ്ണവും ശേഷിയും കൂട്ടണം.
3. ക്വാറൻറീന് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം.
4. ട്രിപ്ള്‍ ലോക്ഡൗണ്‍ സോണുകളില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകണം.
5. തീരദേശത്ത് സൗജന്യ ഭക്ഷണം എത്തിക്കണം.
6. മറ്റ് രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കണം.
7. ലോക്ഡൗണ്‍ മേഖലകളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനമൊരുക്കണം.
8. രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കില്‍ കണ്ടെയ്ന്‍മെൻറ് സോണല്ലാതാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.