തിരുവനന്തപുരം: കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടിക്കെതിരെ ലാബുടമകളുടെ സംഘടന. പുതിയ നിരക്കുകള്‍ അംഗീകരിക്കില്ലെന്നും ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. തീരുമാനത്തിനെതിരെ ഈ മാസം 14ന് ഡി.എം.ഒ ഓഫീസ് ഉപരോധിക്കുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
ആര്.ടി.പി.സി.ആര് പരിശോധനക്ക് 500 രൂപയും ആന്റിജന്‍ 300 രൂപയും തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നുമാണ് ഉടമകൾ പറയുന്നത്.
സംസ്ഥാനത്ത് കോവിഡ് പരിശോധനകൾക്കും പി.പി.ഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനഃക്രമീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഫെബ്രുവരി ഒമ്പതിനാണ്.
ആര്.ടി.പി.സി.ആര് പരിശോധനക്ക് 300 രൂപ, ആന്റിജൻ ടെസ്റ്റിന് 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ആര്.ടി.പി.സി.ആര് പരിശോധനക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.