പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്‍റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ. പി.പി. ദിവ്യക്ക് പിന്നിൽ മറ്റാരക്കെയോ ഉണ്ടെന്നും ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ല. എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന എന്‍റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. ഇതൊന്നും പരിഹാരമല്ല. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന വന്നിട്ടില്ല. അന്വേഷണം തൃപ്തികരമല്ല. ആഴത്തിലുള്ള പരിശോധന വേണം. എന്ത് പറഞ്ഞാലും ഈ അഭിപ്രായം മാറ്റിപ്പറയില്ല. ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്, പാർട്ടി അഭിപ്രായമല്ല... -മോഹനൻ പറഞ്ഞു.
നേരത്തെ കണ്ണൂർ കലക്ടർക്കെതിരെയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ കലക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.