കൽപറ്റ: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധെൻറ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എം.പി. കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം നടത്തുന്നത് ശരിയല്ല.
കേരളത്തിലെ ജനങ്ങളുടെ ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ മറികടക്കും. കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ സംസ്ഥാനവും കേന്ദ്രവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. എല്ലാവരും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും രാഹുൽ ഗാന്ധി കൽപറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്.സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടമാണെന്നും അന്വേഷണ ഏജൻസികളെ തകർക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.