കാസർകോട്: മാർച്ച് ഒമ്പതു മുതൽ ജില്ലയിൽ കോവിഡ് വാക്സിനേഷൻ സ്വകാര്യ ആശുപത്രികളിൽനിന്നുകൂടി നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു. ജില്ലയിൽ 43 സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും കെ.എ.എച്ച് ചെറുവത്തൂർ, ഇ.കെ. നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രി കാസർകോട്, കിംസ് ഹോസ്പിറ്റൽ കാസർകോട്, സൺറൈസ് കാഞ്ഞങ്ങാട് എന്നീ നാല് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലുമായി 47 കേന്ദ്രങ്ങളിലാണ് 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള ഗുരുതര രോഗബാധിതർ എന്നിവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നത്.
ആശ വർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 ശതമാനം പേർക്കും ആരോഗ്യസേതു, കോവിൻ ആപ് മുഖേന ഓൺലൈനിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 ശതമാനം പേർക്കുമാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നത്. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിൽ വാക്സിനേഷൻ ലഭിക്കാനായി സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ ആരോഗ്യസേതു, കോവിൻ ആപ് മുഖേന രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.
സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിനേഷനുവേണ്ടി 250 രൂപ ഈടാക്കും. ജില്ലയിൽ ഇതുവരെയായി ആരോഗ്യപ്രവർത്തകർ, കോവിഡ് 19 മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗബാധിതർ എന്നിവരുൾപ്പെടെയുള്ള 37037 പേർക്ക് വാക്സിനേഷൻ നൽകിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹെല്‍ത്ത് ആൻഡ് സർവിസസ് സെൻററിെൻറ നേതൃത്വത്തില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചു.
ശനിയാഴ്ച ആരംഭിച്ച വാക്സിനേഷനില്‍ ഇതുവരെ നൂറിലധികം പേര് വാക്സിന് സ്വീകരിച്ചു. വാക്സിനേഷന് ചൊവ്വാഴ്ചയും തുടരും. ജില്ല ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിനേഷന് നല്‍കുന്നത്.
ഡോ. രാജേന്ദ്ര പിലാങ്കട്ട, ഡോ. സമീര്‍ കുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ആരതി നായര്‍, ഡോ. എ.എസ്. കണ്ണന്, നഴ്സിങ് ഓഫിസര്‍ ഇ. ദിവ്യ, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ ലക്ഷ്മി യു. മേനോന്, മെഡിക്കല്‍ അറ്റൻഡൻറ് സജീഷ്, വിവേകാനന്ദന് എന്നിവര്‍ നേതൃത്വം നല്കി. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, ഫിനാന്‍സ് ഓഫിസര്‍ ഡോ. ബി.ആര്. പ്രസന്നകുമാര്‍ എന്നിവര്‍ ഹെല്‍ത്ത് സെൻറര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. േ
വാക്സിനേഷന് സര്‍വകലാശാലയില്‍ കേന്ദ്രം അനുവദിച്ചതിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാമദാസ് എന്നിവര്‍ക്ക് വൈസ് ചാന്‍സലര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.