തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള േകാവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന കേന്ദ്രപ്രഖ്യാപനമുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് ഇതുവരെയും വിശദാംശങ്ങളോ മാർഗനിർദേശങ്ങളോ കൈമാറിയില്ല. മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഉന്നതതല യോഗം ചേർന്നെങ്കിലും കേന്ദ്രമാർഗരേഖയുടെ അഭാവത്തിൽ തീരുമാനങ്ങളൊന്നും കൈക്കൊള്ളാനായില്ല.
ഒന്നും രണ്ടും ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ വിതരണം ചെയ്തത്. സർക്കാർ സംവിധാനത്തിെൻറ ഭാഗമാണ് ഇൗ രണ്ട് വിഭാഗങ്ങളുമെന്നതിനാൽ രജിസ്ട്രേഷൻമുതൽ സമയമറിയിക്കലും കുത്തിവെപ്പുമടക്കം നടപടികൾ സുഗമമായിരുന്നു.
എന്നാൽ, മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങളാണെന്നതിനാൽ കാര്യമായ മുന്നൊരുക്കവും ആസൂത്രണവും വേണ്ടിവരും. രജിസ്േട്രഷൻ നടപടികൾ എങ്ങനെയെന്നത് മുതൽ വാക്സിൻ വിതരണകേന്ദ്രങ്ങളിലെ സംവിധാനങ്ങളിൽവരെ കൃത്യമായ മാർഗരേഖ വേണം. എന്നാൽ, പ്രഖ്യാപനമല്ലാതെ തുടർനടപടികളൊന്നും േകന്ദ്രത്തിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
വാക്സിൻ വിതരണത്തിനുള്ള സോഫ്റ്റ്വെയറിൽ പരിഷ്കരണ ജോലികൾ നടക്കുന്നതിനാൽ കോവിൻ ആപും ഒാൺലൈൻ സംവിധാനവും ശനി, ഞായർ ദിവസങ്ങളിൽ ലഭ്യമല്ല. ഇൗ ദിവസങ്ങളിലെ വാക്സിനേഷനും മാറ്റിവെച്ചിട്ടുണ്ട്. നിലവിലെ 'കോവിൻ -1.0' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം 'കോവിൻ 2.0' ആയി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഒാൺലൈൻ സംവിധാനം നിലവിൽ വന്നശേഷമേ രജിസ്േട്രഷൻ നടപടികൾ തുടങ്ങാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.