ന്യൂഡൽഹി: കോവിഡ് പെരുക്കം കൂടുതലായ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളിൽ നിർവഹണ സഹായം നൽകാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു. കർണാടക, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. നിയന്ത്രണ നടപടികൾ, നിരീക്ഷണം, പരിശോധന, അണുബാധ പ്രതിരോധം, പോസിറ്റിവ് രോഗികളുടെ കാര്യത്തിലുള്ള ക്ലിനിക്കൽ കാര്യ നടപടികൾ എന്നിവയിൽ സംസ്ഥാനത്തെ സഹായിക്കുകയാണ് കേന്ദ്രസംഘത്തിെൻറ ദൗത്യം.
ആരോഗ്യ കുടുംബക്ഷേമ വിഭാഗം തിരുവനന്തപുരം മേഖല ഓഫീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജയിൻ, ഡൽഹി സഫ്ദർജങ് ആശുപത്രി റസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ ഡോ. നീരജ് കുമാർ ഗുപ്ത എന്നിവരെയാണ് കേരളത്തിലേക്ക് നിയോഗിച്ചത്.
ഇവർ കോവിഡ് ബാധ ഏറ്റവും കൂടിയ ജില്ലകൾ സന്ദർശിച്ച് നിയന്ത്രണ നടപടികൾ അവലോകനം ചെയ്ത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.