കോട്ടയം: കന്നുകാലി വിൽപന തടയുന്ന ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഉമ്മൻ ചാണ്ടി. ക്ഷീരവികസനത്തിെൻറ ചുമതല സംസ്ഥാനത്തിനാണ്. മുഖ്യമന്ത്രിമാരോട് ചോദിക്കാതെ പുറംവാതിലിലൂടെ നിയമം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനത്തിന് പ്രതിപക്ഷ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കും –പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: കശാപ്പ് നിരോധനം രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിക്കുമെന്ന് നിയുക്ത എം.പി. പി.കെ. കുഞ്ഞാലിക്കുട്ടി. ഫെഡറല്‍ തത്ത്വങ്ങളോടുള്ള വെല്ലുവിളിയും കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനവുമാണ് ഇതിലൂടെയുണ്ടായത്. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനത്തിന് പിന്നിൽ വൈരാഗ്യബുദ്ധിയാണുള്ളത് -അദ്ദേഹം പറഞ്ഞു.
കേന്ദ്രം പിന്മാറണമെന്ന് കാനം
തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോർപറേറ്റ് അജണ്ടയുടെ ഭാഗമായി സാധാരണക്കാരായ കർഷകരുടെ നട്ടെല്ലൊടിക്കാനും കാർഷിക സമ്പദ്വ്യവസ്ഥയെ തകർക്കാനും ലക്ഷ്യംവെച്ചാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. തീരുമാനം കാർഷികമേഖലയിൽ വൻദുരന്തം വിതക്കുമെന്നും കാനം പറഞ്ഞു.
സംഘർഷമുണ്ടാക്കാനുള്ള ശ്രമം –തോമസ് െഎസക്
മലപ്പുറം: ബി.ജെ.പിയുടെ വർഗീയ അജണ്ടയുടെ ഭാഗമായിട്ടാണ് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് കേന്ദ്രം നിരോധിച്ചതെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. രാജ്യത്ത് സംഘർഷമുണ്ടാക്കാനാണ് ശ്രമം. കറവ വറ്റിയ കാലികൾ പട്ടിണി കിടന്ന് ചാകട്ടെയെന്നാണോ കേന്ദ്രനിലപാടെന്നും അദ്ദേഹം ചോദിച്ചു. തീരുമാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കും -ഐസക് പറഞ്ഞു.
കേരളത്തില്‍ നടപ്പാവില്ല –കടകംപള്ളി
കൊച്ചി: കശാപ്പുനിരോധനംപോലുള്ള തീട്ടൂരമൊന്നും കേരളത്തില്‍ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ വ്യാമോഹിക്കേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. ജനങ്ങളെ മതത്തിെൻറയും മതചിഹ്നങ്ങളുടെയും ആരാധനകളുടെയും പേരിൽ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനും വരുന്ന ലോക്സഭ െതരഞ്ഞെടുപ്പില്‍ വര്‍ഗീയത ഉപകരണമാക്കിമാറ്റി വോട്ടുനേടാനുമുള്ള കളമൊരുക്കലാണ് ബി.ജെ.പിയും സർക്കാറും നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ഡിസ്ട്രിക്ട് കോ-ഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് വാര്ഷിേകാദ്ഘാടനം കൊച്ചിയിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യവും നിയന്ത്രണത്തിനു വിധേയം –വെള്ളാപ്പള്ളി
കൊല്ലം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം ലംഘിച്ചാണ് അറവുശാലകൾ ഏറെയും നടത്തുന്നതെന്ന് എസ്.എൻ ട്രസ്റ്റ് ആസ്ഥാനത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യത്തോടുള്ള യുദ്ധം –െഎ.എൻ.എൽ
കോഴിക്കോട്: കന്നുകാലികളുടെ വിൽപനക്ക് നിയന്ത്രണം കൊണ്ടുവരുകയും അവയെ അറുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ വിജ്ഞാപനം ഭരണകൂടം നെഞ്ചിലേറ്റിയ ഫാഷിസത്തിെൻറ കരാളമുഖത്തെയാണ് തുറന്നുകാട്ടുന്നതെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലും ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബും പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.