പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ

കൊച്ചി: പന്തീരാംകാവ്​ മാവോവാദി കേസി​ലെ പ്രതി സി.പി. ഉസ്​മാനെ എൻ.ഐ.എ കസ്​റ്റഡിയിൽ വാങ്ങും. ഏറെ നാളായി എൻ.ഐ.എ അന്വേഷിച്ചുകൊണ്ടിരുന്ന ഉസ്​മാനെ മലപ്പുറത്തുനിന്ന്​ കേരള പൊലീസിലെ സ്​പെഷൽ ഓപറേഷൻ ഗ്രൂപ്പാണ്​ അറസ്​റ്റ്​ ചെയ്​തത്​. പന്തീരാംകാവ്​ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉസ്​മാനിൽനിന്ന്​ ശേഖരിക്കാനായി എൻ.ഐ.എ അധികൃതർ പൊലീസുമായി ബന്ധപ്പെട്ട്​ വരികയാണ്​.

കേസിലെ പ്രതികളായ അലൻ ഷുഹൈബിനെയും ത്വാഹാ ഫസലിനെയും മാവോവാദി പ്രവർത്തനത്തിലേക്ക്​ അടുപ്പിച്ചത്​ ഉസ്​മാനാണെന്നാണ്​ എൻ.ഐ.എയുടെ ആരോപണം. എൻ.ഐ.എ കോടതിയുടെ അനുമതിയോടെ ഉസ്​മാനെ പാർപ്പിച്ചിരിക്കുന്ന ജയിലിലെത്തി അറസ്​റ്റ്​ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ്​ അന്വേഷണ സംഘം. നേരത്തേ തന്നെ കോടതി ഉസ്​മാനെതിരെ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിച്ചിരുന്നു. 

Tags:    
News Summary - cp usman arrested in pantheerankavu UAPA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.