തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തെ മുഖാമുഖം നിർത്തി നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ തിങ്കളാഴ്ച നിയമസഭ പരിഗണിക്കും. അതിനിടെ, തങ്ങളുടെ നിലപാട് ഒൗദ്യോഗിക ഭേദഗതിയായി കൊണ്ടുവരാൻ നീക്കം നടത്തുന്ന സി.പി.െഎ മുഖ്യമന്ത്രി പിണറായി വിജയനുമായി സമവായത്തിന് ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച സഭ ആരംഭിക്കുംമുമ്പ് സമവായത്തിൽ എത്താൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി. പ്രതിപക്ഷം കടുത്ത ആക്ഷേപം ഉയർത്തുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ച രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കലാണ് സി.പിെഎ ലക്ഷ്യം. എന്നാൽ, സി.പി.എമ്മും മുഖ്യമന്ത്രിയും വഴങ്ങുമോയെന്ന ആശങ്ക സി.പി.െഎക്കുണ്ട്.
നിയമത്തിെൻറ അന്തഃസത്തയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് യു.ഡി.എഫ് ആക്ഷേപം. രമേശ് ചെന്നിത്തലയും വി.എം. സുധീരനും വി.ഡി. സതീശനും പരസ്യമായി രംഗത്തുവന്നു. സബ്ജക്ട് കമ്മിറ്റിയിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉയർത്തിയ എതിർവാദങ്ങൾക്കൊപ്പം പലപ്പോഴും സി.പി.െഎ അംഗവും നിലകൊണ്ടു. ഇതിെൻറ തുടർച്ചയായ നീക്കമാണ് സി.പി.െഎയുടേത്. പൊതുആവശ്യത്തിന് നിലം നികത്തുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് അവർക്ക്. ഭരണപക്ഷത്തെ ഭിന്നിപ്പ് നിയമസഭയിൽ മുൻതൂക്കം നൽകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ബില്ലിെൻറ പരിസ്ഥിതി- ജനവിരുദ്ധത തുറന്നുകാട്ടുന്നതിലൂടെ എൽ.ഡി.എഫിനെ പ്രതിരോധത്തിലാഴ്ത്താനും മുന്നണിയിലെ വൈരുധ്യത്തെ മൂർച്ഛിപ്പിക്കാനും കഴിയുമെന്നും നേതൃത്വം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.