ഐ.ജി ഓഫീസ്​ മാർച്ച്​: സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്​ അതൃപ്​തി

എറണാകുളം: സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഐ.ജി ഓഫീസ്​ മാർച്ച്​ സംബന്ധിച്ച്​ സംസ്ഥാന നേതൃത്വത്തിന്​ അതൃപ്​തി. ഞാറക്കൽ സി.ഐ ഓഫീസിലേക്ക്​ മാർച്ച്​ നടത്താനാണ്​ ജില്ലാ കമ്മിറ്റിക്ക്​ സംസ്ഥാന നേതൃത്വം അനുമതി നൽകിയ തെന്നാണ്​ സൂചന​. ഇത്​ അട്ടിമറിച്ച്​ ഐ.ജി ഓഫീസിലേക്ക്​ മാർച്ച്​ നടത്തിയതിലാണ്​ സംസ്ഥാന നേതൃത്വത്തിന്​ അതൃപ്​തി.

മാർച്ച്​ നടത്തു​േമ്പാൾ സംഘർഷമുണ്ടാകരുതെന്നും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക്​ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതും ജില്ലാ നേതൃത്വം അട്ടിമറിച്ചുവെന്നാണ്​ സി.പി.ഐ സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തൽ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ തുടരുന്ന മൗനത്തിൻെറ കാരണം ജില്ലാ നേതൃത്വത്തോടുള്ള അതൃപ്​തിയാണെന്നാണ്​ സൂചന​.

എറണാകുളത്തെ പൊലീസ്​ ലാത്തിച്ചാർജിൽ മുവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്​ പരിക്കേറ്റിരുന്നു. ഭരണപക്ഷ എം.എൽ.എക്ക്​ തന്നെ ലാത്തിച്ചാർജിൽ പരിക്കേറ്റതിനെതിരെ സി.പി.ഐയിൽ വൻ വിമർശനം ഉയരുകയും ചെയ്​തിരുന്നു.

Tags:    
News Summary - CPI IG office march-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.