സംസ്​ഥാന നേതൃത്വത്തിനെതിരെ സി.പി.​െഎ കൊല്ലം ജില്ല എക്​സിക്യുട്ടിവ്

കൊ​ല്ലം: സി.​പി.​െ​എ ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി പി.​എ​സ്. ​സു​പാ​ലി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​നും സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ. രാ​ജേ​ന്ദ്ര​നെ പ​ര​സ്യ​മാ​യി ശാ​സി​ക്കാ​നു​മു​ള്ള സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​െൻറ തീ​രു​മാ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ചേ​ർ​ന്ന ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ്, കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം.

സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, അ​സി.​സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​പ്ര​കാ​ശ്​ ബാ​ബു, സ​ത്യ​ൻ മൊ​കേ​രി എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ ​ഒ​രേ കു​റ്റം ചെ​യ്​​ത ര​ണ്ടു​പേ​ർ​ക്ക്​ ര​ണ്ട്​ ശി​ക്ഷ ന​ൽ​കി​യ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ​

സു​പാ​ലി​ന്​ സ​സ്​​പെ​ൻ​ഷ​നും രാ​േ​ജ​ന്ദ്ര​ന്​ ശാ​സ​ന​യു​മെ​ന്ന ര​ണ്ടു​നീ​തി എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കാ​നാ​വു​മെ​ന്ന ചോ​ദ്യ​മാ​ണ്​ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഉ​യ​ർ​ത്തി​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ചേ​ർ​ന്ന ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ സു​പാ​ലും രാ​േ​ജ​ന്ദ്ര​നും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്.​

ഒ​മ്പ​തു​മാ​സം മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തി​െൻറ പേ​രി​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​നി​ൽ​ക്കെ, ഉ​ണ്ടാ​യ ന​ട​പ​ടി​യു​ടെ സാം​ഗ​ത്യ​വും ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടു. ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​െൻറ പേ​രി​ലാ​ണ്​ ന​ട​പ​ടി. എ​ന്നാ​ൽ, ഒ​മ്പ​തു മാ​സ​മാ​യി​ട്ടും ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ് വി​ളി​ച്ച്​ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. പ​ക​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്ന്​ സം​സ്​​ഥാ​ന എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളു​ടെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട്​ അം​ഗീ​ക​രി​ച്ചു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​ണ്​ കൈ​ക്കൊ​ണ്ട​തെ​ന്നും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​കാ​രം ഉ​ൾ​ക്കൊ​ണ്ടു​ള്ള മ​റു​പ​ടി​യാ​ണ്​ ച​ർ​ച്ച​ക്കൊ​ടു​വി​ൽ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​​േ​ജ​ന്ദ്ര​നി​ൽ നി​ന്നു​ണ്ടാ​യ​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി അം​ഗീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​പാ​ലി​െൻറ സ​മീ​പ​നം ഉ​ത്ത​മ ക​മ്യൂ​ണി​സ്​​റ്റി​േ​ൻ​റ​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഇ​ത്ത​ര​മൊ​രു സ​മീ​പ​ന​മാ​ണ്, ജി​ല്ല എ​ക്​സി​ക്യൂ​ട്ടി​വ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​വേ​ണ്ട​തെ​ന്ന്​ കാ​നം ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - CPI Kollam District Executive Against State Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.