കുണ്ടറ: പോക്സോ കേസില്‍ പ്രതിയായ കുണ്ടറ ഗ്രാമപഞ്ചായത്തംഗം മുക്കൂട് രഘുവിനെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി. രണ്ട് ദിവസം മുമ്പ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും സി.പി.ഐ.യിലെ ചില നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
പോസ്കോ നിയമപ്രകാരം കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ലോക്കല്‍ കമ്മിററി സെക്രട്ടറി എം. ഗോപാലകൃഷ്ണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.