താഴെതട്ടിൽ പാർട്ടി ദുർബലം; നേതൃശേഷിയുള്ളവരെ തെരഞ്ഞെടുക്കണമെന്ന് സി.പി.എം നിർദേശം

തിരുവനന്തപുരം: താഴെതട്ടിൽ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സി.പി.എം. പാർട്ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളിൽ നേതൃത്വം ദുർബലമാണെന്ന വിലയിരുത്തലാണ് സി.പി.എം നടത്തിയിരിക്കുന്നത്. പല ബ്രാഞ്ച് സെക്രട്ടറിമാർക്കും ശരാശരി നിലവാരം മാത്രമാണ് ഉള്ളതെന്നും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.

നേതൃശേഷിയുള്ളവരെ ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കണം. ഏരിയ സെക്രട്ടറിമാർ പാർട്ടിക്കായി മുഴുവൻ സമയയും പ്രവർത്തിക്കണം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവർ ലോക്കൽ തലങ്ങളിൽ നേതൃത്വത്തിലെത്തിയാൽ ചുമതല കൃത്യമായി നിർവഹിക്കാത്ത സാഹചര്യമുണ്ടെന്നും സി.പി.എം വിലയിരുത്തുന്നു.

ജോലിയുള്ളവർക്ക് ലോക്കൽ സെക്രട്ടറിയാവാമെന്ന പാർട്ടി നിലപാട് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിൽ പാർട്ടിയുടെ പരിശോധന വേണം. വർഗീയ ശക്തികളുടെ കൈയിലാണോ ആരാധനാലയങ്ങൾ ഉള്ളതെന്ന പരിശോധനയാണ് നടത്തേണ്ടതെന്നും സി.പി.എം വ്യക്തമാക്കി.

സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നിർദേശം പുറത്ത് വന്നിരിക്കുന്നത്. സെപ്തംബർ ഒന്നിനാണ് സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

Tags:    
News Summary - CPM has suggested that people with leadership skills should be selected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.