തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് സ്ത്രീ മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് (62) മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാം തിയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്1 എൻ1 പനി സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.
ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി. സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫീവർ) എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.