സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പാർട്ടി കോൺഗ്രസ് 24 മുതൽ കോഴിക്കോട്ട്

കോ​ഴി​ക്കോ​ട്: സി.​പി.​ഐ എം.​എ​ൽ റെ​ഡ് സ്റ്റാ​ർ 12ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സെ​പ്റ്റം​ബ​ർ 24 മു​ത​ൽ 29 വ​രെ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ 20 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 300ൽ​പ​രം പ്ര​തി​നി​ധി​ക​ളും വി​​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കും.

24ന് ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് സ​രോ​വ​രം പാ​ർ​ക്കി​ന​ടു​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഫാ​ഷി​സ്റ്റ് വി​രു​ദ്ധ റാ​ലി മു​ത​ല​ക്കു​ള​ത്തെ​ത്തി​യ​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും 25ന് ​രാ​വി​ലെ പ​ത്തി​ന് പു​തി​യ​റ എ​സ്.​കെ. പൊ​റ്റെ​ക്കാ​ട്ട് ഹാ​ളി​ലെ പ്ര​തി​നി​ധി​സ​മ്മേ​ള​ന​വും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. രാ​മ​ച​​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 29ന് ​പു​തി​യ കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യേ​യും ​തെ​ര​ഞ്ഞെ​ടു​ക്കു​ം.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 21മു​ത​ൽ ടൗ​ൺ​ഹാ​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, എ.​എം. അ​ജി​ൽ​കു​മാ​ർ, എ.​എം. സ്മ​തി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - CPI ML Redstar Party Congress from 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.