കൊല്ലം: തൊഴിലാളിസമരങ്ങളുടെ ചൂടും ചൂരും നിറഞ്ഞ െഎതിഹാസിക ഭൂമിയിൽ സമരവീര്യത്തിെൻറ ചെെങ്കാടി ഉയർന്നതോടെ സി.പി.െഎ 23ാം പാർട്ടി കോൺഗ്രസിന് തുടക്കമായി. കയ്യൂരിൽനിന്ന് കൊണ്ടുവന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊണ്ടുവന്ന കൊടിമരവും വയലാറിൽനിന്ന് കൊണ്ടുവന്ന ദീപശിഖയും വൈകുന്നേരം ആറോടെ കടപ്പാക്കടയിലെ സി.കെ. ചന്ദ്രപ്പൻ നഗറിൽ എത്തി.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പുതുച്ചേരിയിൽനിന്ന് കൊണ്ടുവന്ന രക്തപതാകയും എത്തിച്ചേർന്നു. തുടർന്ന് ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തിയതോടെ അഞ്ച് ദിവസം നീളുന്ന പാർട്ടി കോൺഗ്രസിന് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി. ബർദൻ നഗറിൽ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയും ദേശീയ സെക്രേട്ടറിയറ്റ് അംഗം കാനം രാജേന്ദ്രനും ചേർന്ന് ദീപശിഖ കൊളുത്തി.
900 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പെങ്കടുക്കുന്നത്. 26ന് രാവിലെ 10ന് എ.ബി. ബർദൻ നഗറിൽ (യൂനുസ് കൺവെൻഷൻ സെൻറർ) മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കേന്ദ്ര കൺട്രോൾ കമീഷൻ അംഗവുമായ സി.എ. കുര്യൻ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്ട്രീയപ്രമേയവും കരട് രാഷ്ട്രീയ റിവ്യൂ റിപ്പോർട്ടും കരട് സംഘടന റിപ്പോർട്ടും അവതരിപ്പിക്കും.
27,28 തീയതികളിൽ റിപ്പോർട്ടുകളിന്മേൽ പൊതുചർച്ച. 28ന് ഉച്ചക്കുശേഷം ജനറൽ സെക്രട്ടറിയുടെ മറുപടിയെ തുടർന്ന് റിപ്പോർട്ടുകൾ അംഗീകരിക്കും. 29ന് രാവിലെ പുതിയ നാഷനൽ കൗൺസിലിനെയും കൺട്രോൾ കമീഷനെയും തെരഞ്ഞെടുക്കും. ആരോഗ്യപരമായ കാരണങ്ങളാൽ ദേശീയ ജന.സെക്രട്ടറി സുധാകർ റെഡ്ഡി ആ സ്ഥാനം ഒഴിയാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.