തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ച് വിജയിച്ചവരെ പൂർണമായും ഒഴിവാക്കി സി.പി.എമ്മിെൻറ കരട് സ്ഥാനാർഥി പട്ടിക. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്ത് മത്സരിക്കും. ജില്ല സെക്രേട്ടറിയറ്റിൽ നിന്ന് സമർപ്പിച്ച സാധ്യതാ സ്ഥാനാർഥി പട്ടികയിൽ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സമിതി വലിയ തിരുത്തൽ വരുത്തിയതോടെ നിലവിലെ 30 എം.എൽ.എമാർ പുറത്തായി. ചില മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പട്ടികയിലുണ്ട്. ഇൗ പട്ടിക ചർച്ചകൾക്കായി ജില്ല സെക്രേട്ടറിയറ്റുകളിലേക്ക് അയച്ചു. ശനിയാഴ്ച മുതൽ 14 ജില്ലകളിലും സെക്രേട്ടറിയറ്റ് യോഗം ചേർന്ന് ചർച്ച നടത്തും. മാർച്ച് എട്ടിന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് പട്ടിക വീണ്ടും പരിശോധിച്ച് ഒമ്പതാം തീയതി അന്തിമമായി തീരുമാനിക്കും. മാർച്ച് 10 നാണ് ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുക.
രണ്ടുതവണ തുടർച്ചയായി മത്സരിച്ചവരെ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ ഇ.പി. ജയരാജൻ (മട്ടന്നൂർ), എ.കെ. ബാലൻ (തരൂർ), ജി. സുധാകരൻ (അമ്പലപ്പുഴ), ടി.എം. തോമസ് െഎസക് (ആലപ്പുഴ), സി. രവീന്ദ്രനാഥ് (പുതുക്കാട്), സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ (പൊന്നാനി) എന്നിവർ രംഗത്തുണ്ടാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ അഞ്ച് പേർക്ക് ഇളവ് നൽകി. കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), പി. രാജീവ് (കളമശ്ശേരി) എം.ബി. രാജേഷ് (തൃത്താല), വീണാ ജോർജ് (ആറന്മുള), വി.എൻ. വാസവൻ (ഏറ്റുമാനൂർ) എന്നിവർക്കാണ് ഇളവ് ലഭിച്ചത്. കണ്ണൂരിൽ നിന്നുള്ള പി. ജയരാജന് പക്ഷേ, ഇളവ് അനുവദിച്ചില്ല.
മന്ത്രിമാരായ കെ.കെ. ശൈലജ(മട്ടന്നൂർ), എം.എം. മണി (ഉടുമ്പൻചോല), എ.സി. മൊയ്തീൻ (കുന്നംകുളം), ടി.പി. രാമകൃഷ്ണൻ(പേരാമ്പ്ര), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), ജെ. മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ), കെ.ടി. ജലീൽ (തവന്നൂർ) എന്നിവർ മത്സരരംഗത്തുണ്ടാവും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വി. ഗോവിന്ദൻ(തളിപ്പറമ്പ്), പി. രാജീവ് (കളമശ്ശേരി) എന്നിവർ ഉറപ്പായപ്പോൾ കെ. രാധാകൃഷ്ണൻ ചേലക്കരയിലും ഗുരുവായൂരിൽ ബേബി ജോണും പരിഗണനയിലാണ്. തൃശൂർ ജില്ല സെക്രേട്ടറിയറ്റിേൻതാവും അന്തിമ തീരുമാനം.
തുടർച്ചയായി മത്സരിക്കുന്ന തോമസ് െഎസക്കിെൻറ മണ്ഡലമായ ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും ജി. സുധാകരെൻറ അമ്പലപ്പുഴയിൽ എച്ച്. സലാമും സ്ഥാനാർഥികളാവും. എ. പ്രദീപ് കുമാറിനെ ഒഴിവാക്കിയ കോഴിക്കോട് േനാർത്തിൽ തോട്ടത്തിൽ രവീന്ദ്രനെ പരിഗണിച്ചു.
ഷൊർണൂർ എം.എൽ.എ പി.കെ. ശശിയാണ് ഒഴിവാക്കിയവരിലെ മറ്റൊരു പ്രമുഖൻ.
സി.പി.എമ്മിെൻറ കൈവശമുണ്ടായിരുന്ന കുറ്റ്യാടിയും റാന്നിയും കേരള കോൺഗ്രസിന് (എം) നൽകും. പിറവം വിട്ടുകൊടുക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കണ്ണൂരിൽ കൂത്തുപറമ്പും വയനാട് ജില്ലയിലെ കൽപറ്റയും എൽ.ജെ.ഡിക്ക് നൽകി.
സി.പി.എം സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക:
പാറശാല -സി.കെ ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ. ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ പ്രശാന്ത്
കാട്ടാക്കട - ഐ.ബി സതീഷ്
നേമം - വി. ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ മുരളി
ആറ്റിങ്ങൽ - ഒ.എസ് അംബിക
അരുവിക്കര - ജി. സ്റ്റീഫൻ
കൊല്ലം- എം. മുകേഷ്
രവിപുരം - എം. നൗഷാദ്
ചവറ - ഡോ. സുജിത്ത് വിജയൻ
കുണ്ടറ - ജെ. മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ ബാലഗോപാൽ
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു ജനീഷ് കുമാർ
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു. പ്രതിഭ
അമ്പലപ്പുഴ- എച്ച്. സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം.എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി ചിത്തരഞ്ജൻ
ഏറ്റുമാനൂർ - വി.എൻ വാസവൻ
കോട്ടയം - കെ. അനിൽകുമാർ
പുതുപ്പള്ളി - ജെയ്ക്ക് സി. തോമസ്
ഉടുമ്പൻചോല - എം.എം. മണി
ദേവികുളം- എ. രാജ
കൊച്ചി - കെ.ജെ മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ജെ. ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി/ രാജീവ്
കോതമംഗലം - ആൻറണി ജോൺ
പിറവം - (അന്തിമതീരുമാനമായില്ല)
ചാലക്കുടി - യു.പി. ജോസഫ്
ഇരിങ്ങാലക്കുട - ആർ. ബിന്ദു
വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - യു.ആർ. പ്രദീപ്
ഗുരുവായൂർ - ബേബി ജോൺ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി മൊയ്തീൻ
ഇരിങ്ങാലക്കുട - ആർ. ബിന്ദു
ആലത്തൂർ - കെ.ഡി പ്രസേനൻ
നെന്മാറ - കെ. ബാബു
പാലക്കാട് - (അന്തിമതീരുമാനമായില്ല)
മലമ്പുഴ - എ. പ്രഭാകരൻ
കോങ്ങാട്- പി.പി സുമോദ്
തരൂർ - ഡോ. പി.കെ ജമീല
ഒറ്റപ്പാലം - പി. ഉണ്ണി
ഷൊർണ്ണൂർ - സി.കെ രാജേന്ദ്രൻ
തൃത്താല - എം.ബി രാജേഷ്
കുറ്റ്യാടി - കേരള കോൺഗ്രസ് എം
കൊയിലാണ്ടി - കാനത്തിൽ ജമീല / സതീദേവി
പേരാമ്പ്ര - ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി - സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത് - തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ - പി.എ മുഹമ്മദ് റിയാസ്
കൊടുവള്ളി - കാരാട്ട് റസാക്ക്
തിരുവമ്പാടി - ലി േൻറാ ജോസഫ് / ഗിരീഷ് ജോൺ
ധർമ്മടം - പിണറായി വിജയൻ
പയ്യന്നൂർ - പി.ഐ മധുസൂധനൻ
കല്യാശ്ശേരി - എം. വിജിൻ
അഴിക്കോട് - കെ.വി സുമേഷ്
മട്ടന്നൂർ - കെ.കെ ഷൈലജ
തലശ്ശേരി - എ.എൻ ഷംസീർ
തളിപ്പറമ്പ് - എം.വി ഗോവിന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.