തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കശാപ്പ് നിരോധന ഉത്തരവിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തുന്നതിെൻറ ഭാഗമായി സി.പി.എമ്മിെൻറ നേതൃത്വത്തിൽ ജൂൺ രണ്ടിന് രണ്ടായിരം കേന്ദ്രങ്ങളിൽ വൈകുന്നേരം നാലു മണി മുതൽ പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ കേന്ദ്രത്തിൽ പൊതുസ്ഥലത്ത് സായാഹ്ന ധർണ നടത്തും. കേന്ദ്രസർക്കാർ വിജ്ഞാപനം രാജ്യത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണ്. കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിട്ടുള്ള കർഷകരുടെ ജീവനോപാധിയെ തകർക്കുന്ന നടപടിയാണിത്.
പ്രായമായ കാലികളെ സംരക്ഷിക്കേണ്ടുന്ന ബാധ്യതകൂടി കർഷകെൻറ മേൽ ഏർപ്പെടുത്തുമ്പോൾ കാർഷിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടിട്ടുള്ളത്. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ ശ്രമങ്ങളെ ഈ നടപടി ദുർബലപ്പെടുത്തും. സംസ്ഥാനങ്ങളുടെ അധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.