ജലം, വൈദ്യുതി കണക്​ഷനുകൾ വേർപ്പെടുത്തി ഉദ്യോഗസ്ഥർ സർക്കാറിനെ മോശപ്പെടുത്തുന്നു -സി.പി.എം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ മോശപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നെന്ന്​ സി.പി.എം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ജലം, വൈദ്യുതി കണക്​ഷനുകൾ വി​ച്ഛേദിച്ച്​ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നു. ബോധപൂര്‍വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

വെള്ളത്തി​െൻറയും വൈദ്യുതിയുടെയും ബില്‍തുക അടയ്ക്കുന്നതിന് സാവകാശം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പകരം തെരഞ്ഞെടുപ്പ് സമയത്ത് കണക്​ഷന്‍ വിച്ഛേദിക്കുന്നത് ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കുന്നതിനാണ്. എല്‍.ഡി.എഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞുനിര്‍ത്തി ചില പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തി​െൻറ പല ഭാഗങ്ങളില്‍നിന്നും വരുന്നു.

പാലക്കാട് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ കര്‍ഷകരില്‍നിന്ന്​ നെല്ല് സംഭരണം വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നു. ഇത് കൃഷിക്കാരില്‍ അതൃപ്തി സൃഷ്​ടിക്കാനുള്ള നടപടിയാണ്. സിവിൽ സപ്ലൈസ് വഴി കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാനുള്ള നടപടിക്ക്​ തുരങ്കം വെക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.