തിരുവന്തപുരം: കെ.ടി ജലീലിന്‍റെ രാജി സ്വാഗതാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിഷയത്തിൽ ജലീലിന്‍റേത് ധാർമികത ഉയർത്തിപ്പിടിച്ച സമീപനമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഇതിനർഥം തെറ്റ് ചെയ്തു എന്നല്ല. യു.ഡി.എഫില്‍ നിന്ന് വ്യത്യസ്തമാണ് എൽ.ഡി.എഫ്. പാമോലിനില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശമുണ്ടായിട്ട് അദ്ദേഹം രാജിവെച്ചില്ല. കെ. ബാബുവിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാമര്‍ശം വന്നതാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് നടക്കുകയിയിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.