തിരുവനന്തപുരം: ആത്മഹത്യ ചെയ്ത സി.പി.എം പ്രവർത്തകയുടെ മൃതദേഹത്തിൽനിന്ന് ലഭിച്ച കുറിച്ച് കാണിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ പാറശ്ശാല സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മാറ്റാൻ ശ്രമിക്കുേമ്പാഴായിരുന്നു ഇത്.
ആത്മഹത്യക്കുറിപ്പിലെ ഉള്ളടക്കം അറിഞ്ഞാലേ പോസ്റ്റ്മോർട്ടത്തിന് മൃതദേഹം വിട്ടുനൽകൂവെന്ന് നാട്ടുകാരും ബന്ധുക്കളും നിലപാടെടുത്തു. കത്ത് ലഭിച്ചതോടെ സി.ഐ സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു. ആർ.ഡി.ഒയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര തഹസിൽദാർ അജയകുമാർ, ഡിവൈ.എസ്.പി എസ്. അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. പാറശ്ശാല സി.ഐയോട് കത്തുമായെത്താൻ ആവശ്യപ്പെട്ടു.
സി.ഐയുടെ കൈവശമുണ്ടായിരുന്ന കത്ത് ആശയുടെ സഹോദരൻ സുരേഷ് ഉറക്കെ വായിച്ചു. തുടർന്നാണ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയത്. ആശയുടെ മൃതദേഹത്തിൽനിന്ന് കണ്ടെത്തിയ കത്തിെൻറ അടിസ്ഥാനത്തിൽ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കത്ത് കൈയെഴുത്ത് വിദഗ്ധരുടെ പരിശോധനക്കയച്ചതായും ഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പാറശ്ശാല സി.ഐ റോബർട്ട് ജോണിനാണ് അന്വേഷണചുമതല. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.