ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിഭാഗീയതയെ തുടർന്ന് സി.പി.എം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇരവുകാട് വാർഡിൽനിന്നും രണ്ടാംതവണ വിജയിച്ച സൗമ്യരാജിനെ(ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്സണായി പാർട്ടി തെരഞ്ഞെടുത്തത്. എന്നാൽ, നെഹ്റുട്രോഫി വാർഡിൽനിന്ന് വിജയിച്ച പാർട്ടിയിലെ സീനിയർ നേതാവ് കെ.കെ. ജയമ്മക്ക് അധ്യക്ഷപദവി നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന് പ്രവർത്തകർ കൊടികളുമായി തെരുവിലിറങ്ങിയത്. ഏരിയകമ്മിറ്റിയിൽ ഇരുവർക്കും രണ്ടരവർഷം വീതംവെക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചനടത്തിയെങ്കിലും ധാരണയായിരുന്നില്ല.
ജില്ലാ സെക്രട്ടേറിയറ്റംഗം പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരസ്യമായ പ്രതിഷേധപ്രകടനം. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചതായാണ് മുദ്രാവാക്യം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി വിജയിച്ച ഏകസീറ്റായ ആലപ്പുഴയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയത് പാർട്ടിയെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.