ചെറിയാൻ ഫിലിപ്പിനെ സി.പി.എം വീണ്ടും ചതിച്ചു; തിരിച്ചു വരണമെന്ന് കോൺഗ്രസ് മുഖപത്രം

കോഴിക്കോട്: ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചു വരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകൾ തിരുത്തി തിരിച്ചു വന്നാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കോൺഗ്രസ് സ്വീകരിക്കും. കോൺഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചെന്നും 'മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ സി.പി.എമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

സി.പി.എമ്മിന്‍റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് ലഭിക്കാത്തതിന്‍റെ പേരിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ വിമതനായി മത്സരിച്ചത്.

പക്ഷെ ഉമ്മൻചാണ്ടിക്ക് ചെറിയൊരു ഭീഷണി പോലും സൃഷ്ടിക്കാൻ ചെറിയാന് സാധിച്ചില്ല. എ.കെ. ആന്‍റണിക്കും ഉമ്മൻചാണ്ടിക്കുമെതിരെ ചെറിയാൻ ചൊരിഞ്ഞ അധിക്ഷേപങ്ങൾ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

മാനദണ്ഡം ചാടി വരുന്നവരുടെ ചോര പരമാവധി ഊറ്റികുടിക്കുന്ന സ്വഭാവമാണ് സി.പി.എമ്മിന്. കരിമ്പനയിലെ യക്ഷിയെ പോലെയാണ് സി.പി.എമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - CPM again cheats on Cherian Philip; Congress Mouthpiece urged him to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.