തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയെന്ന സംഭവത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മന്ത്രിയുടെ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ വേണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കർശനനിർദേശം നൽകി വിഷയം അവസാനിപ്പിച്ചെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രേട്ടറിയറ്റിെൻറ ചർച്ചയുടെ വിശദാംശങ്ങളും മന്ത്രിയുടെ വിശദീകരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
മന്ത്രിയുടെ ക്ഷേത്രദര്‍ശനവും വഴിപാടും പാർട്ടിക്കുള്ളിലും പുറത്തും വിമര്‍ശനത്തിനിടയാക്കിയെന്ന് കോടിയേരി റിപ്പോർട്ടിൽ വ്യക്തമാക്കി. ബി.ജെ.പിയും സംഘ്പരിവാറും ഇൗ സംഭവം മുതലാക്കാനുള്ള ശ്രമം നടത്തി. ആവശ്യമില്ലാത്ത വിവാദത്തിലേക്ക് കാര്യങ്ങൾ പോയെന്നും റിേപ്പാർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അംഗങ്ങളിൽ പലരും മന്ത്രിയുടെ നടപടിയെ രൂക്ഷമായാണ് വിമർശിച്ചത്. പാർട്ടി ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു നേതാവ് അതിൽനിന്ന് വ്യതിചലിച്ച് ദൈവവിശ്വാസത്തെ അംഗീകരിക്കുന്നുവെന്ന തോന്നൽ ഇൗ സംഭവത്തിലൂടെ സാധാരണ പ്രവർത്തകർക്കിടയിലുണ്ടായെന്നും ചില അംഗങ്ങൾ തുറന്നടിച്ചു. വളരെ ജാഗ്രത പുലർേത്തണ്ട വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവ് സംഭവിച്ചു. മുമ്പും സി.പി.എമ്മിന് ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്.
അവരുടെ മാതൃക പിന്തുടരുകയാണ് കടകംപള്ളി ചെയ്യേണ്ടത്. ദേവസ്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്ക് ക്ഷേത്രദർശനം നടത്താം. എന്നാൽ, അവിടത്തെ ആചാരങ്ങളുടെ ഭാഗമായത് യോജിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യോഗം നിർദേശിച്ചു. ദേവസ്വം മന്ത്രിയെന്ന നിലയിലാണ് താൻ ക്ഷേത്രദർശനം നടത്തിയതെന്നും ക്ഷേത്രം അധികൃതരുടെ നിർദേശാനുസരണമാണ് പ്രവർത്തിച്ചതെന്നും അല്ലാതെ ബോധപൂർവം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
തൽപരകക്ഷികൾ ഇത് വിവാദമാക്കുകയായിരുന്നു. തെൻറ അറിവോടെയല്ല ക്ഷേത്രത്തിൽ വഴിപാട് നടന്നത്. ഇക്കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാമെന്നും കടകംപള്ളി യോഗത്തിൽ വിശദീകരിച്ചു.
ലാവലിൻ, ബന്ധുനിയമന വിവാദകേസുകളിൽ അനുകൂലമായ വിധിയുണ്ടായത് ആഹ്ലാദകരമാണെന്ന് േയാഗം അഭിപ്രായപ്പെട്ടു. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനും പ്രചാരണ പരിപാടികളിൽ മന്ത്രിമാരെയും എം.എൽ.എമാരെയും പെങ്കടുപ്പിക്കാനും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിവാദം, ഇ.പി. ജയരാജെൻറ മന്ത്രിസഭ പുനഃപ്രവേശം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.