തിരുവനന്തപുരം: കോർപ്പറേഷനിലെ ബന്ധുനിയമനം സംബന്ധിച്ച വിവാദം കൂടുതൽ ശക്തമാകുന്നതിനിടെ യു.ഡി.എഫ് ഭരണകാലത്തും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന പ്രചാരണം ശക്തമാക്കി സി.പി.എം. ഉമ്മൻചാണ്ടി ഭരണകാലത്ത് ഷാഫി പറമ്പിൽ എം.എൽ.എ നൽകിയ ശിപാർശക്കത്ത് പുറത്തുവിട്ടാണ് സി.പി.എം വിമർശനം.
ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സി.പി.എം ഫ്ലെക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. 'എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തൂന്ന് കേട്ടു' എന്ന വാചകത്തോടെയാണ് ബോർഡ്. ഇതിൽ ഷാഫി പറമ്പിലിന്റെ കത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.
അതേസമയം കത്ത് വിവാദത്തിലെ അന്വേഷണം ഇഴയുകയാണ്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെങ്കിലും റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇനിയും സമർപ്പിച്ചിട്ടില്ല. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മടങ്ങി എത്തുന്നതോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം എടുക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.