തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയുമായി നടക്കുന്ന ഡീലുകള്‍ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇരുകൂട്ടരും നേതാക്കളെ വരെ പരസ്പരം വെച്ചുമാറുന്ന അവസ്ഥ നിലനില്‍ക്കെ ജനങ്ങളെ കബളിപ്പിക്കുന്ന പണി അവസാനിപ്പിച്ച് തങ്ങളുടെ സഖ്യം ഇരുപാര്‍ട്ടികളും പരസ്യമായി പ്രഖ്യാപിക്കുന്നതാകും നല്ലത്.
ഇടതുമുന്നണി കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെപ്പോലെ സീനിയറായ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍വേണ്ടി ചര്‍ച്ച നടത്തി എന്നത് ഗുരുതര ആരോപണമാണ്. താന്‍ പ്രകാശ് ജാവ്ദേക്കറെ പലവട്ടം കണ്ടു എന്നത് ജയരാജന് തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയും സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും കൃത്യമായ മറുപടി പറയണം.
കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ രക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന് നേരത്തേതന്നെ സ്വീകരിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച പുനരന്വേഷണം കണ്ണില്‍ പൊടിയിടലാണെന്നും ഉപതെരഞ്ഞെടുപ്പുകളിൽ ഈ അന്തർധാര തുടരുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.