കേ​ര​ള​ത്തി​ൽ മധ്യവർഗ മുസ്​ലിംകൾ പാർട്ടിയോട്​ അടുത്തുവെന്ന്​ സി.പി.എം വിലയിരുത്തൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ മു​സ്​​ലിം മേ​ഖ​ല​ക​ളി​െ​ല മ​ധ്യ​വ​ർ​ഗ വി​ഭാ​ഗം പാ​ർ​ട്ടി​യോ​ട്​ കൂ​ടു​ത​ൽ അ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്.

ഇ​വ​രി​ൽ മി​ക​ച്ച​​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത്​ അ​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി ശ​ക്തി​പ്പെ​ടു​ത്ത​ണം. ക്രൈ​സ്​​ത​വ​ർ​ക്കി​ട​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ പേ​രെ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഒ​റ്റ സീ​റ്റു പോ​ലും നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ർ ദു​ർ​ബ​ല​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല.

അ​വ​രോ​ട്​ അ​ടു​ത്ത പാ​വ​പ്പെ​ട്ട​വ​ർ അ​ക​ന്നി​ട്ടു​ണ്ട്. കേ​ന്ദ്ര സ്വാ​ധീ​ന​വും വ​ലി​യ തോ​തി​ലു​ള്ള പ​ണ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഉ​പ​യോ​ഗി​ച്ചു. പാ​ർ​ട്ടി​ക്ക്​ സ്വാ​ധീ​ന​മു​ള്ള​വ​രി​ലേ​ക്ക്​ ബി.​ജെ.​പി​യു​ടെ ക​ട​ന്നു ക​യ​റ്റം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം. ബി.​ജെ.​പി ര​ണ്ടാ​മ​ത്​ എ​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലും കൂ​ടു​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ച​രി​ത്ര വി​ജ​യ​മാ​ണ്​ 2021ലേ​ത്. എ​ന്നാ​ൽ, 2006 ലെ ​വി​ജ​യ​വു​മാ​യി ത​ട്ടി​​ച്ചു​നോ​ക്കു​േ​മ്പാ​ൾ വോ​ട്ട്​ വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​യി. ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. പ്ര​വ​ർ​ത്ത​ക​രി​ൽ പാ​ർ​ല​മെൻറ​റി ​വ്യാ​മോ​ഹം വ​ർ​ധി​ച്ചു.

കു​റ്റ്യാ​ടി, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പ​ര​സ്യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്​ ഇ​തി​ന്​ തെ​ളി​വാ​ണ്. ആ​വ​ശ്യ​മാ​യ തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ സ്വ​ത്വ​രാ​ഷ്​​ട്രീ​യ​ത്തിെൻറ സ്വാ​ധീ​നം പാ​ർ​ട്ടി അ​വ​ഗ​ണി​ച്ച​ത് തി​രി​ച്ച​ടി​ച്ചു. സു​ര​ക്ഷ, തു​ല്യ​ത, സ്വ​ത്വം എ​ന്നീ മൂ​ന്നു വി​ഷ​യ​ങ്ങ​ളാ​ണ് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ​ക്കു കാ​ര​ണ​മാ​യി സ​ച്ചാ​ർ സ​മി​തി എ​ടു​ത്തു പ​റ​യു​ന്ന​ത്. ഇ​തി​ൽ സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തെ മാ​ത്ര​മാ​ണ് പാ​ർ​ട്ടി ശ്ര​ദ്ധി​ച്ച​ത്.

അ​തി​ൽ ഊ​ന്നി​യ​തു കൊ​ണ്ടു മാ​ത്രം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ ന​ട​പ്പാ​വി​ല്ലെ​ന്ന് പാ​ർ​ട്ടി ത​ന്നെ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. മെ​ച്ച​പ്പെ​ട്ട ജീ​വ​നോ​പാ​ധി, തൊ​ഴി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഗൗ​നി​ച്ചി​ല്ല. ഇ​ത് തി​രു​ത്തു​ക​യും സ​ന്തു​ലി​ത സ​മീ​പ​നം രൂ​പ​പ്പെ​ടു​ത്തു​ക​യും വേ​ണം. സ്വ​ത്വ​വും തു​ല്യ​ത​യും പ്ര​ധാ​ന​മാ​ണ്. സ്വ​ത്വ രാ​ഷ്​​ടീ​യ​ത്തിെൻറ കെ​ണി​യി​ൽ പെ​ടാ​തെ ഇ​ക്കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പോ​രാ​ട്ട​ത്തിെൻറ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - CPM assesses that middle class Muslims in Kerala are close to the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.