കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് -രമേശ് ചെന്നിത്തല

തൃശൂർ: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൂട്ടുകെട്ട്​ ഉണ്ടാക്കിയിരിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. മതേതര വിശ്വാസികൾ ഇത് തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപ​​​െൻറ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ കോൺഗ്രസി​​െൻറ പിന്തുണയില്ലാതെ നാമനിർദേശ പത്രിക കൊടുക്കാൻ പോലും കോൺഗ്രസിന്​ കഴിയില്ല. കേരളത്തിലെ 20 സീറ്റ്​ കൊണ്ട് നരേന്ദ്രമോദിയെ നേരിടാനുള്ള ബദൽ ഉണ്ടാക്കാനാവില്ല. ഭരണത്തി​​​െൻറ തണലിൽ കൊലയാളികൾ സ്വൈരവിഹാരം നടത്തുകയാണ്. കൊലപാതക രാഷ്​ട്രീയത്തിനെതിരായ വിധിയെഴുത്ത്​ കൂടിയാവും ഈ തെരെഞ്ഞെടുപ്പ്​ ഫലമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് കൺവീനറും ചാലക്കുടി മണ്ഡലം സ്ഥാനാർഥിയുമായ ബെന്നി ബഹ്നാൻ, ആലത്തൂർ മണ്ഡലം സ്ഥാനാർഥി രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, മുസ്​ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി െനല്ലൂർ, ഫോർവേഡ് ബ്ലോക്ക്​ ദേശീയ ജനറൽ സെക്രട്ടറി ഡി. ദേവരാജൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - cpm-bjp-ally-in-kerala-says-chennithala-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.