തിരുവനന്തപുരം: അക്രമം സി.പി.എം നയമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തിൽ പെങ്കടുത്ത വരെ പാർട്ടി പുറത്താക്കിയിട്ടുണ്ടെന്നും പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്ത ിന് മറുപടിയായി പറഞ്ഞു.
ബംഗാളിൽ കോൺഗ്രസുമായി സി.പി.എം സീറ്റ് പങ്കിെട്ടന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ബംഗാൾ പാർട്ടി കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ബി.െജ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതിന ാണ് പൊതുപരിഗണന. പൊതുമിനിമം പരിപാടി അനുസരിച്ചുള്ള സംഖ്യം തെരഞ്ഞെടുപ്പിന് ശേഷമാവുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ചെയ്യേണ്ടത് കശ്മീരികൾക്കോ മുസ്ലിംകൾക്കോ എതിരെയല്ലെന്നും തീവ്രവാദികൾക്കെതിരെയാണെന്നും നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാർഥി പാർലമെൻറ് സമാപനസമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി. കാശ്മീർ ഇന്ത്യയുടെ മുറിച്ചുമാറ്റാനാകാത്ത അവയവമാണെന്നാണ് മുൻ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞത്.
എന്നാൽ, കശ്മീർ ഇന്ത്യയുടെ അവയവമാണെന്നും കശ്മീരികൾ രാജ്യത്തിെൻറ ഭാഗമല്ലെന്നുമാണ് ഇപ്പോൾ ചിലർ ആവർത്തിക്കുന്നത്. തീവ്രവാദത്തിനെതിരെ കോൺഗ്രസ് ഭരണകാലത്ത് ചെയ്യാത്തത് തങ്ങൾ ചെയ്യുമെന്നാണ് ബി.െജ.പി നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ഉറിയും പഠാൻകോട്ടുമൊക്കെ എന്തുകൊണ്ട് പ്രതിരോധിക്കാനായില്ലെന്നും യെച്ചൂരി ചോദിച്ചു.
അസഹിഷ്ണുത ആശങ്കജനകം -മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യമൂല്യം നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാർഥി പാർലമെൻറിെൻറ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. അഭിപ്രായപ്രകടനം അടിച്ചമർത്തുകയും വിയോജിക്കുന്നവരോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണത ആശങ്കജനകമാണ്.
ഇവയെ പ്രതിരോധിക്കുകയും വ്യത്യസ്ത ആശയങ്ങൾ ചർച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണം. ഇക്കാര്യത്തിൽ യുവതലമുറക്ക് നിർണായക പങ്കുണ്ട്. എല്ലാവരെയും തങ്ങൾക്ക് സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോൾ നഷ്ടമാകുന്നത് ജനാധിപത്യമൂല്യമാണ്. അടിയന്തരാവസ്ഥ പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് ജനാധിപത്യം നിലനിൽക്കുന്നത് ഇന്ത്യൻ ജനതയുടെ നിശ്ചയദാർഢ്യത്തിെൻറയും ജനാധിപത്യബോധത്തിെൻറയും ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വി.എം. സുധീരൻ, ശശി തരൂർ എം.പി, ജിഗ്‌നേഷ് മേവാനി, സ്വാമി അഗ്‌നിവേശ്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ എന്നിവരും സംസാരിച്ചു. സമാപനസമ്മേളനത്തോടനുബന്ധിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് ഓഫ് ഡെമോക്രസി ഘോഷയാത്രയും കലാപരിപാടികളും നടന്നു. രാവിലെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ‘മാർച്ച് ഓഫ് ഡെമോക്രസി’ നിയമസഭ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.