കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം കേട്ട് സി.പി.എം സെമിനാർ വേദിയിലെത്തി കെ.വി. തോമസിനെ തല്ലാൻ ധൈര്യമുളള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെയെന്ന് വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഇവിടെ, കെ വി തോമസ് സുരക്ഷിതനായിരിക്കും. കെ.വി. തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ല. ഇതിനിടെ, കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കോൺഗ്രസ് കെ.വി. തോമസിനെതിരെ നടപടി സ്വീകരിച്ചാൽ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോൾ പ്രസക്തമല്ലെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ, സി.പി.എം കേരള ഘടകം കെ.വി. തോമസിനെ പൂർണമായും സംരക്ഷിക്കുമെന്ന നിലപാടിലാണുള്ളത്. നേതാക്കളുടെ പ്രസ്താവനകൾ നൽകുന്ന സൂചനകൾ അങ്ങനെയാണ്. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്‍റെ പേരിൽ കെ.വി. തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം.എം. ബേബി പറഞ്ഞു. ദിശാബോധമില്ലാത്തവരാണ് കോൺഗ്രസിന്‍റെ ഹൈക്കമാൻഡെന്നും എം.എ. ബേബി പരിഹസിച്ചു. കെ.വി. തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിെൻറ നാശമായിരിക്കുമെന്ന് എ.കെ. ബാലനും പ്രതികരിച്ചു. കെ. സുധാകരെൻറ ഈ നിലപാട് കോൺഗ്രസുകാർക്ക് ഉൾകൊള്ളാനാവില്ലെന്നും ബാലൻ പറഞ്ഞു. കോൺഗ്രസ് നിലപാടിനനുസരിച്ചായിരിക്കും തോമസിനോടുള്ള പാർട്ടി സമീപനമെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.