കണ്ണൂര്‍: സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് ക്ലീൻ ചിറ്റ് നൽകി പാർട്ടി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷെൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറിേയറ്റ് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് കമീഷന്‍ എത്തിച്ചേര്‍ന്നത്.
സി.പി.എം സംസ്ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പാർട്ടിക്കുള്ളിൽ ഇടയാക്കിയത്. വിഷയത്തിൽ സംസ്ഥാന സമിതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്.
ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്ബുക്കിലെ പി.ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ് ജയരാജനെ വ്യക്തിപരമായ പുകഴ്ത്തുന്ന പാട്ടുകളും പോസ്റ്ററുകളും ഉയർന്നിരുന്നത്. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന് ആർ.എസ്.എസിൽ നിന്ന് സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്' സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പരജായത്തിന് ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടിയെ ചൊടിപ്പിച്ചിരുന്നു.
എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. 'തെൻറ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തെൻറയും ശത്രുക്കളാണെന്നും തെൻറ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും' അദ്ദേഹം ഫേസ്ബുക്കിലടക്കം കുറിച്ചിട്ടു. ഇതെല്ലാം കണക്കിലെടുത്താണന് പ്രശ്നം അവസാനിപ്പിക്കാൻ പാർട്ടിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.