തിരുവനന്തപുരം: മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രവും സോഷ്യലിസ്റ്റ് സാമൂഹിക-സാമ്പത്തിക ശാസ്ത്രവും കാലഹരണപ്പെട്ടെന്ന സന്ദേശമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിലൂടെ നൽകിയതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ മൂലധനം അനിവാര്യമാണെന്ന് വികസന രേഖയിൽ പറയുമ്പോൾ ഇടതുപക്ഷനയത്തെ സി.പി.എം തള്ളിപ്പറയുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഇഷ്ടമില്ലാത്ത ആളുകളെ മാറ്റാൻ നയം കൊണ്ടുവരികയും ഈ നയങ്ങൾ പിണറായി വിജയനും കോടിയേരിക്കും ബാധകമല്ലാത്തതും ഏകാധിപത്യ ശൈലിയുടെ ദുരന്തമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.